കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. എടയന്നൂരില്‍ നിന്ന് ആരംഭിച്ച പദയാത്രക്ക് നേരെ പാലയോട് വെച്ചും എളമ്പാറയില്‍ വച്ചും ആക്രമമുണ്ടായി.[www.malabarflash.com]
സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനകത്തുനിന്നും പ്രവര്‍ത്തകരെ കല്ലെറിഞ്ഞു പരിക്കേല്‍പിക്കുകയും വാളുകള്‍ വീശി ഭയപ്പടുത്തുകയുംചെയ്‌തതായി കെഎസ്‌യു ആരോപിച്ചു.
പദയാത്രയുടെ പിന്നില്‍ നടന്ന് വരുകയായിരുന്ന രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ തടഞ്ഞ് വെച്ച് ഭീകരമായി ആക്രമിക്കുകയായിരുന്നു. ഏറെ നേരം തടഞ്ഞ് വച്ച് ആക്രമിച്ച പ്രവര്‍ത്തകരെ പിന്നീട് പോലിസ് എത്തിയാണ് മോചിപ്പിച്ചത്. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരായ ബിലാല്‍ ഇരിക്കൂര്‍, ആദര്‍ശ് കോതേരി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ, മട്ടന്നൂര്‍ മേഖലയിലെ സിപിഎം ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായി. എളമ്പാറ, പാലയോട്, തെരൂര്‍ എന്നിവിടങ്ങളിലെ സിപിഎം ഓഫിസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്.
എന്നാൽ പ്രകോപനം ഒന്നുമില്ലാതെ പദയാത്രയ്ക്കിടെ പാലയോട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലേക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയായിരുന്നു എന്നു സിപിഎം ആരോപിച്ചു.
എന്നാൽ പ്രകോപനം ഒന്നുമില്ലാതെ പദയാത്രയ്ക്കിടെ പാലയോട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിലേക്ക് കെഎസ്‌യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയായിരുന്നു എന്നു സിപിഎം ആരോപിച്ചു.
0 Comments