ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. സംഘർഷം വ്യാപിക്കാതിരിക്കാൻ ഡൽഹിയിൽ പോലീസ് വിന്യാസം വർധിപ്പിച്ചു. കലാപവുമായി ബന്ധപ്പെട്ട 18 കേസുകൾ രജിസ്റ്റർ ചെയ്തതായും 106 പേർ അറസ്റ്റിലായതായും ഡൽഹി പോലീസ് അറിയിച്ചു.[www.malabarflash.com]
അതേസമയം, പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരിൽ ഒൻപത് പേർ വെടിയേറ്റാണ് മരിച്ചതെന്നാണ് വിവരം. ഇതിനിടെ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപ മേഖലകൾ സന്ദർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കലാപ പ്രദേശങ്ങളിലുണ്ടായിരുന്ന നാമമാത്ര പോലീസുകാരെ നോക്കുകുത്തിയാക്കിയാണ് കലാപകാരികൾ തെരുവിൽ അഴിഞ്ഞാടിയത്. 60 ഓളം പോലീസുകാർ ഉൾപ്പടെ 250 ഓളം പേർ ഇപ്പോഴും ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

0 Comments