ന്യൂഡൽഹി: പൗരത്വ സമരത്തിന്റെ പേരിൽ പോലീസ് കാവലിൽ സംഘ്പരിവാർ നടത്തുന്ന ഏകപക്ഷീയ ആക്രമണം ഡൽഹിയുടെ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. ഞായറാഴ്ച തുടങ്ങിയ കല്ലേറും തീവെപ്പും വെടിവെപ്പും കൊള്ളയും ചൊവ്വാഴ്ച രൂക്ഷമായി, കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.[www.malabarflash.com]
അക്രമികളെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ടതായി കേന്ദ്രം അറിയിച്ചു. മരിച്ചവരുടെ കണക്ക് 13ലെത്തിയെന്ന് ഔദ്യോഗികമായി പറയുമ്പോൾ 35 ആയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

ഡൽഹിയിലെ ആശുപത്രികളിൽ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ് നേതാവ് നദീം ഖാൻ പറഞ്ഞു. ഡൽഹി ജി.ടി ആശുപത്രിയിൽ മാത്രം പരിക്കേറ്റ 150ലേറെ പേരെ പ്രവേശിപ്പിച്ചു. ഇവരിൽ പകുതിയിലേറെയും വെടിയേറ്റവരാണ്.
48 പോലീസുകാർക്കും പരിക്കുണ്ട്. സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. അക്രമം അമർച്ചചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്റ്റനൻറ് ഗവർണറുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. പോലീസ്-എം.എൽ.എ ഏകോപനമുണ്ടാക്കാൻ അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതയോഗം തീരുമാനിച്ചു.
ആക്രമണത്തിന് ആളുകളെ ഇറക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശുമായും ഹരിയാനയുമായുമുള്ള അതിർത്തി അടക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരിൽനിന്ന് നിർദേശം കിട്ടാത്തതുകൊണ്ടാണ് പോലീസ് നടപടിയെടുക്കാത്തതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. അക്രമം അമർച്ച ചെയ്യാൻ സൈന്യത്തെ വിളിക്കണമെന്ന നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സമാധാനത്തിനായി കെജ്രിവാൾ രാജ്ഘട്ടിലെ ഗാന്ധി സമാധി സന്ദർശിച്ചു.
ഞായറാഴ്ച തുടങ്ങി തിങ്കളാഴ്ച രാത്രി നിലക്കാതിരുന്ന അക്രമം ചൊവ്വാഴ്ച പുലർച്ച വരെ നീണ്ടു. തുടർന്ന് ഏതാനും മണിക്കൂറുകൾ ശമിച്ച അക്രമം പൂർവാധികം ശക്തിയോടെ പടർന്നുപിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതൽ അക്രമം അരങ്ങേറിയ ഭജൻപുരയിലും ഗോകുൽപുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകൾക്ക് തീവെച്ചു. വടികളും ദണ്ഡുകളുമായെത്തി കടകളിൽ കവർച്ച നടത്തിയാണ് തീവെച്ചത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുര, ചാന്ദ്ബാഗ്, കരാവൽ നഗർ, ഖജൂരി കാസ്, ഗോകുൽപുരി എന്നിവിടങ്ങളിൽ കല്ലും വടിയും പെട്രോൾ ബോംബും പിസ്റ്റളുമേന്തി അക്രമികൾ അഴിഞ്ഞാടി. അഗ്നിശമനസേനക്കു തീവെപ്പിന്റെ നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. തീയണക്കാൻ വന്ന അഗ്നിശമന വാഹനവും അഗ്നിക്കിരയാക്കി.

തിങ്കളാഴ്ച ചാന്ദ്ബാഗിനടുത്ത് ജാറത്തിന് തീകൊടുത്ത അക്രമികൾ ചൊവ്വാഴ്ച പള്ളിക്കും തീവെച്ചു. അത് പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. അശോക് നഗറിൽ പള്ളി മിനാരത്തിൽ കയറി ലൗഡ് സ്പീക്കറുകൾ പറിച്ചെടുത്ത് ഹനുമാൻകൊടി നാട്ടി.
വടക്കുകിഴക്കൻ ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി നൽകി. ജാഫറാബാദ്, മൗജ്പുർ-ബാബർപുർ, ഗോകുൽപുരി, ജൊഹ്രി എൻക്ലേവ് മെേട്രാ സ്റ്റേഷനുകൾ അടച്ചു. കബീർനഗറിൽ പൗരത്വസമരക്കാർക്കുനേരെ വെടിവെപ്പ് നടത്തി.
എൻ.ഡി.ടി.വി ന്യൂസ് എഡിറ്റർ ശ്രീനിവാസൻ ജയിൻ, റിപ്പോർട്ടർ മറിയം അലവി എന്നിവരും ആക്രമിക്കപ്പെട്ടു. റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ നശിപ്പിച്ചശേഷമാണ് എൻ.ഡി.ടി.വി സംഘത്തെ പോകാൻ അനുവദിച്ചത്.
നിരവധി മലയാളി മാധ്യമ പ്രവർത്തകരും ആക്രമണത്തിനിരയായി. മീഡിയ വൺ ചാനലിലെ എ.റശീദുദ്ദീൻ, കാമറമാൻ പി.എം. ശാഫി എന്നിവർക്ക് മർദനമേറ്റു. മനോരമ, ഏഷ്യാനെറ്റ് ചാനൽ സംഘത്തിനും ഭീഷണിയുണ്ടായി.

0 Comments