NEWS UPDATE

6/recent/ticker-posts

ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 91 വയസായിരുന്നു അദ്ദേഹത്തിന്.[www.malabarflash.com]

മുഹമ്മദ് അലി പാഷയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ച ഭരണാധികാരിയാണ് ഹുസ്‌നി മുബാറക്ക്. 1981 മുതല്‍ 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് 2011 ജനുവരിയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തിനിടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.

1928 മേയ് 4-ന് ഈജിപ്തിലെ മൊനുഫീയ ഗവര്‍ണേറ്റിലെ കാഫ്ര്‍-എല്‍-മെസെല്‍ത്തയിലാണ് മുബാറക്ക് ജനിച്ചത്. ഹൈസ്‌കൂള്‍ പഠത്തിനു ശേഷം ഈജിപ്ഷ്യല്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്ന മുബാറക്ക് 1949-ല്‍ മിലിറ്ററി സയന്‍സസില്‍ ബാച്ചിലേര്‍സ് ബിരുദം കരസ്ഥമാക്കി.

1949 ഫെബ്രുവരി 2ന് മുബാറക്ക് മിലിറ്ററി അക്കാദമി ഉപേക്ഷിച്ച് ഈജിപ്തിലെ എയര്‍ ഫോഴ്‌സില്‍ ചേരുകയും 1950ല്‍ പൈലറ്റ് ഓഫീസറാകുകയും ചെയ്തു. പിന്നീട് ഏവിയേഷന്‍ സയന്‍സസില്‍ ബാച്ചിലേര്‍സ് ബിരുദം സമ്പാദിച്ചു. 1972 മുതല്‍ 1975 വരെ അദ്ദേഹം കമാന്ററായി പ്രവര്‍ത്തിച്ചു.

1975ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ മുബാറക്ക് 1981 ഒക്ടോബര്‍ 14-ന് അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത്‌ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രസിഡന്റായി ചുമതലയേറ്റെടുത്തു.

സ്ഥാനഭ്രഷ്ടനാക്കിയശേഷം വര്‍ഷങ്ങളോളം ജയിലിലടച്ചെങ്കിലും മിക്ക കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനായ അദ്ദേഹം 2017 ല്‍ മോചിതനായി. 2011-ല്‍ അറസ്റ്റിലായതു മുതല്‍ ഏറിയദിവസങ്ങളും ആശുപത്രിയിലായിരുന്നു  മുബാറക്ക്.

Post a Comment

0 Comments