പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവും സുഹൃത്തും ചേർന്നു ദുരുപയോഗിച്ചെന്ന വ്യാജപരാതി നൽകിയ അമ്മയ്ക്കെതിരേ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതി ഉത്തരവ്.[www.malabarflash.com]
പ്രായപൂർത്തിയാകാത്ത മകളെ പിതാവും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചെന്നായിരുന്നു അമ്മയുടെ പരാതി. വേർപിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ ഇരട്ട ക്കുട്ടികളിൽ ഒരാൾ അമ്മയ്ക്കൊപ്പവും മറ്റേ ആൾ അച്ഛനൊപ്പവുമായിരുന്നു.
അമ്മയുടെ കൂടെ താമസിച്ചിരുന്ന ഒന്പതു വയസുള്ള മകളെ 2016ൽ ഉപദ്രവിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് അച്ഛനെയും സുഹൃത്തിനെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നു തെളിഞ്ഞു. അമ്മയെ സാക്ഷിയാക്കി കോടതി വിളിച്ചുവരുത്തി വിസ്തരിക്കുകയായിരുന്നു.
പന്തളം സ്വദേശിക്കെതിരേ കേസെടുക്കാനാണു കോടതി ഉത്തരവിട്ടത്. കേസിൽ കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു. ഒന്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2016ലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത മകളെ പിതാവും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചെന്നായിരുന്നു അമ്മയുടെ പരാതി. വേർപിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ ഇരട്ട ക്കുട്ടികളിൽ ഒരാൾ അമ്മയ്ക്കൊപ്പവും മറ്റേ ആൾ അച്ഛനൊപ്പവുമായിരുന്നു.
അമ്മയുടെ കൂടെ താമസിച്ചിരുന്ന ഒന്പതു വയസുള്ള മകളെ 2016ൽ ഉപദ്രവിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് അച്ഛനെയും സുഹൃത്തിനെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നു തെളിഞ്ഞു. അമ്മയെ സാക്ഷിയാക്കി കോടതി വിളിച്ചുവരുത്തി വിസ്തരിക്കുകയായിരുന്നു.
പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ കേസെടുക്കാൻ പോക്സോ കോടതി ജഡ്ജി സനു എസ്. പണിക്കർ ഉത്തരവിട്ടു. ഭർത്താവിനോടുള്ള വിരോധമാണു മകളെക്കൊണ്ടു കേസ് നൽകാൻ അമ്മയെ പ്രേരിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരനു ഭർത്താവിന്റെ സുഹൃത്തിനോട് ഉണ്ടായിരുന്ന ശത്രുതയാണ് ഇയാൾക്കെതിരേയും പരാതി നൽകാൻ കാരണമെന്നു പറയുന്നു.
പീഡനം നടന്നതായി കുട്ടിയും മൊഴി നൽകിയിരുന്നില്ല. ഇതേത്തുടർന്നു പ്രതി ചേർക്കപ്പെട്ടവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകരായ സരോജ് മോഹൻ, ജോൺസൺ വിളവിനാൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കു വേണ്ടി ഹാജരായത്. ഇതിനിടെ, പോക്സോ കേസ് വന്നതിനു പിന്നാലെ സുഹൃത്തിന്റെ ഭാര്യയും മകളും ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയിരുന്നു.
0 Comments