NEWS UPDATE

6/recent/ticker-posts

വി.എസ്. ശിവകുമാറിന്‍റെ ബിനാമിയുടെ ലോക്കറിൽ 155 പവൻ കണ്ടെത്തി

തിരുവനന്തപുരം: അനധികൃത സ്വത്ത്​ ​സമ്പാദന ആരോപണം നേരിടുന്ന മുൻ മന്ത്രി വി.എസ്​. ശിവകുമാറി​​ന്റെ ബിനാമിയെന്ന് കരുതുന്ന എൻ.എസ്. ഹരികുമാറിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് 155 പവൻ സ്വർണം കണ്ടെത്തി.[www.malabarflash.com] 

കാനറ ബാങ്കിന്‍റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അതേസമയം, വി.എസ്​. ശിവകുമാറി​​ന്റെ ബാങ്ക്​ ലോക്കറിൽ നടത്തിയ പരിശോധനയിൽ കാര്യമായ ഒന്നും കണ്ടെത്താനായില്ലെന്ന്​ വിജിലൻസ്​ അറിയിച്ചു.

വി.എസ്​. ശിവകുമാർ ഉൾപ്പെട്ട അനധികൃത സ്വത്ത്​ ​സമ്പാദന കേസിലെ നാലാം പ്രതിയാണ് എൻ.എസ്. ഹരികുമാർ.

വിജിലൻസ്​ നിർദേശപ്രകാരം ബാങ്ക്​ അധികൃതർ വി.എസ്​. ശിവകുമാറി​​​ന്റെ ലോക്കൽ തുറന്നു പരിശോധിച്ചിരുന്നു. വഴുതക്കാട്​ എസ്​.ബി.ഐ ശാഖയിലായിരുന്നു ശിവകുമാറിന്റെ ലോക്കർ. ലോക്കറിന്‍റെ താക്കോൽ നഷ്​ടമായെന്ന്​ ശിവകുമാർ നേരത്തെ വ്യക്​തമാക്കിയിരുന്നു. ബാങ്ക് പ്രത്യേക സംവിധാനം ഒരുക്കിയാണ് ലോക്കർ തുറന്നത്.

പോലീസ്​ സാന്നിധ്യത്തിലേ ലോക്കർ തുറക്കാവൂ എന്ന്​ ​വിജിലൻസ്​ ബാങ്ക്​ അധികൃതരെ അറിയിച്ചിരുന്നു. നേരത്തെ ശിവകുമാറിന്റെ  അടക്കം വീടുകളിൽ വിജിലൻസ്​ റെയ്​ഡ്​ നടത്തിയിരുന്നു.

Post a Comment

0 Comments