ദില്ലി: ദില്ലിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല. അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെൺകുട്ടിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കിഴക്കൻ ദില്ലിയിലെ അശോക് വിഹാറിൽ ആണ് ക്രൂര കൊലപാതകം നടന്നത്. 23 വയസ്സുകാരിയായ ഷീതൽ ചൗധരിയെ ആണ് ഇതര ജാതിക്കാരനെ വിവാഹം കഴിച്ചതിന് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്.
കൊലക്ക് ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റർ അകലെയുള്ള അലിഗഢിൽ ഉപേക്ഷിച്ചെന്ന് മാതാപിതാക്കൾ മൊഴി നൽകി. ഇതിനായി ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന് പുറത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിത്ത ഒക്ടോബറിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയും അയൽക്കാരനായ യുവാവും രഹസ്യമായി വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

0 Comments