NEWS UPDATE

6/recent/ticker-posts

പട്ടാപകല്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്താന്‍ ശ്രമം; യു പി സ്വദേശി പിടിയില്‍

കൊച്ചി: തനിച്ച് താമസിക്കുന്ന വൃദ്ധയായ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തിലെ യുപി സ്വദേശി പിടിയില്‍.യുപി അലിഗര്‍ കോയില്‍ സ്വദേശി അര്‍ബാസ് ഖാന്‍ (30) നെയാണ് പോലിസ് പിടികൂടിയത്.[www.malabarflash.com]

ഇയാള്‍ക്കൊപ്പുമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഇമ്രാന്‍ഖാന്‍(28) ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.വെള്ളിയാഴ്ച  ഉച്ചയക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

തനിച്ചു താമസിക്കുന്ന അയ്യപ്പന്‍കാവ് സ്വദേശിനിയായ 86 വയസ്സുള്ള മേരി ക്ക് നേരെയാണ് കവര്‍ച്ച ശ്രമം നടന്നത്. മേരി അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ഇവിടെയെത്തിയ ഇവര്‍ വീടിനുള്ളില്‍ കയറി വാതില്‍ കുറ്റിയിട്ട ശേഷം മേരിയെ അടുക്കളയില്‍ നിന്ന് വലിച്ചിഴച്ചു മുറിയില്‍ കൊണ്ടുവന്നു.തുടര്‍ന്ന് തുണികൊണ്ടു മേരിയുടെ കൈകാലുകള്‍ കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തു.

മേരിയുടെ കഴുത്തില്‍ കിടന്ന 5 പവന്‍ വരുന്ന സ്വര്‍ണ മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വായില്‍ നിന്നും തുണി താഴെ പോകുകയും മേരി ഉച്ചത്തിയില്‍ നിലവിളിക്കുകയും ചെയ്തു. ഇതു കേട്ട അയല്‍വാസി ആളുകളെ വിളിച്ചു കൂടിയതോടെ അക്രമികള്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു. 

അയല്‍വാസികള്‍ പോലിസില്‍ വിവരം അറിയിച്ച ഉടനെ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അര്‍ബാസ് ഖാന്‍ നെ പിടികൂടിയെങ്കിലം ഇമ്രാന്‍ ഖാന്‍ രക്ഷപെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ മേരിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments