ചെമ്മനാട്: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കൊമ്പനടുക്കത്തെ യൂസുഫിന്റെ ഭാര്യ മറിയുമ്മ (55)യെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഉമ്മര്‍ പൈവളിഗെ- ആയിഷ ദമ്പതികളുടെ മകളാണ്
കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചെമ്മനാട് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കൾ: സയ്യാൻ, സാറാഫുല്ല , അറഫാത്ത്. മരുമക്കൾ: ഫാരിസ, റജില, ഫൗസിയ
സഹോദരങ്ങള്‍: ഇസ്മാഈല്‍, സക്കീന, ഹാജറ, ബീവി, ആസിയ, സൈഫുന്നിസ.
0 Comments