തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സന്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.[www.malabarflash.com]
കഴിഞ്ഞ ശനിയാഴ്ചയാണു ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു.
ശിവകുമാറിനെ കൂടാതെ ശിവകുമാറിന്റെ ബിനാമികൾ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ. എൻ.എസ്. ഹരികുമാർ എന്നിവരുടെ സ്വത്ത് വിവരങ്ങളും വിജിലൻസ് അന്വേഷിക്കും.
മന്ത്രിയായിരിക്കെ ശിവകുമാർ അനധികൃതമായി സ്വത്ത് സന്പാദിക്കുന്നുവെന്ന പരാതികളെ തുടർന്ന് ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉൾപ്പെടെ ഏഴു പേർക്കെതിരെ വിജിലൻസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിൽ നാലു പേർ അനധികൃതമായി സ്വത്ത് സന്പാദിച്ചതിന് തെളിവുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. സർക്കാർ ജീവനക്കാർ അല്ലാത്തതിനാൽ ഇവർക്കെതിരേ വിജിലൻസ് അന്വേഷണം മാത്രം നടത്തിയാൽ പോര എന്നതിനാലാണ് അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് എൻഫോഴ്സ്മെന്റിനു കൂടി കൈമാറുന്നത്.

0 Comments