വാഷിംഗ്ടണ്‍: ഇറാക്കിലെ എയര്‍ ബേസില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ച സൈനികരുടെ എണ്ണം വര്‍ധിച്ചെന്നു സമ്മതിച്ചു യുഎസ്.[www.malabarflash.com]
പരിക്കേറ്റവരുടെ എണ്ണം 109 ആയതായി പേരു വെളിപ്പെടുത്താത്ത യുഎസ് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജനുവരിയിലാണ് യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാന് മിസൈല്‍ ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് യുഎസ് ആദ്യം അവകാശപ്പെട്ടതെങ്കിലും 64 പേരുടെ തലച്ചോറിനു ക്ഷതം സംഭവിച്ചതായി പിന്നീട് വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ക്ഷതം സംഭവിച്ചവരുടെ എണ്ണം 100 കടന്നതായുള്ള വെളിപ്പെടുത്തല്‍.
ജനുവരി മൂന്നിന് ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണു ഇറാക്കിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന് മിസൈല്‍ അക്രമണം നടത്തിയത്. അതേസമയം, പുതിയ വെളിപ്പെടുത്തലിനോട് പെന്റഗണ്‍ പ്രതികരിച്ചിട്ടില്ല.

0 Comments