മാരുതിയുടെ മിനി ഓഫ്-റോഡ് വാഹനമായ ജിമ്‌നി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ മേയ് മാസം ഗുജറാത്തിലെ സനദ് പ്ലാന്റില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.[www.malabarflash.com]
ഇന്ത്യയില്‍ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും ഈ വാഹനം നിരത്തിലെത്തിക്കുക. ആഡംബര എസ്യുവികളുടെ തലയെടുപ്പോടെ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് മാരുതി ജിമ്‌നി ഒരുങ്ങുന്നത്.
പരമ്പരാഗത ബോക്‌സി രൂപത്തില്‍ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
എന്നാല്‍ വാഹനത്തിനുള്ളില്‍ ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ ഫോടെയ്‌മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.
ത്രീ ഡോര്‍ എസ്യുവി ഗണത്തിലേക്കായിരിക്കും ജിമ്‌നി സിയറ എത്തുന്നത്. 3395 എംഎം നീളവും 1475 എംഎം വീതിയുമുള്ള ഈ വാഹനത്തില്‍ 2250 എംഎം വീല്‍ബേസാണ് നല്‍കിയിട്ടുള്ളത്. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിക്കുള്ളത്.10 ലക്ഷം രൂപയില്‍ താഴെയായിരിക്കും വിലയെന്നും സൂചനയുണ്ട്.

0 Comments