NEWS UPDATE

6/recent/ticker-posts

ഇസ്‌ലാമിനും ടിപ്പു സുല്‍ത്താനുമെതിരായ വിദ്വേഷ പ്രസംഗം: മാപ്പു പറഞ്ഞ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍

കോഴിക്കോട്: ഇസ്ലാം മതത്തെയും ടിപ്പു സുല്‍ത്താനെയും അധിക്ഷേപിച്ചു നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍. തന്റെ ഫേസ് ബുക്ക് പേജില്‍ നല്‍കിയ വീഡിയോയിലാണ് അദ്ദേഹത്തിന്റെ ക്ഷമായാചനം.[www.malabarflash.com]

‘ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. സ്വകാര്യ ചടങ്ങായതിനാലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. ലൗ ജിഹാദ്, നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രസംഗം. എന്നാല്‍, അതിലെ ചില പരാമര്‍ശങ്ങള്‍ നിരവധി പേരെ വേദനിപ്പിച്ചെന്ന് മനസിലായി. അതില്‍ നിര്‍വ്യാജം ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫാദര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളോടുള്ള അനീതിയാണെങ്കിലും അതിന്റെ മറുവശം കൂടി നമ്മള്‍ ഓര്‍ക്കണമെന്ന് ജോസഫ് പുത്തന്‍പുരക്കല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ടിപ്പു കേരളത്തിലെ പടയോട്ട കാലത്ത് നടത്തിയെന്ന് പറയപ്പെടുന്ന പല ക്രൂരകൃത്യങ്ങളെ കുറിച്ചും പരാമര്‍ശിച്ചു. ‘കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ചു വിരട്ടി മുസ്ലിങ്ങളാക്കി. മലബാറികള്‍ ഇസ്ലാം മതം സ്വീകരിച്ചതൊന്നുമല്ല. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭീഷണിപ്പെടുത്തി മതം മാറ്റുകയായിരുന്നു.

മുസ്ലീങ്ങളുടെ പൗരത്വ നിയമ ഭേദഗതി തെറ്റു തന്നെയാണ്. മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ട പോലെ നമ്മള്‍ക്കും നിഷേധിക്കപ്പെടാം. എന്നാല്‍ മുസ്ലീങ്ങളേയും വിശ്വസിക്കാന്‍ പറ്റില്ല. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേനയുള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ നമ്മളെ ഇല്ലാതാക്കും. മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാണ് എന്ന് പറയാതിരിക്കാന്‍ പറ്റുകയില്ല. ലോകത്ത് നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലീങ്ങളാണ്. ഇന്ത്യയില്‍ നമ്മള്‍ ഒത്തിരി ക്ഷമ കാണിച്ചവരാണ്. ഈ മതഭ്രാന്തന്മാര്‍ വന്നപ്പോഴാണ് ഈ ബഹളം.’ ഇങ്ങനെ തുടര്‍ന്നു ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിന്റെ വിദ്വേഷ പ്രസംഗം.

Post a Comment

0 Comments