കണ്ണൂർ: മേയർ സുമ ബാലകൃഷ്ണനെ സിപിഎം കൗണ്‍സിലർമാർ ആക്രമിച്ച സംഭവം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉയർത്തുമെന്ന് കെ.സുധാകരൻ എംപി.[www.malabarflash.com]
സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. മേയർക്കെതിരായ അക്രമം ചൂണ്ടിക്കാട്ടി വോട്ടു തേടുമെന്നും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാട് തുടരുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെയാണ് കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ വച്ച് പ്രതിപക്ഷ അംഗങ്ങൾ മേയറെ കൈയേറ്റം ചെയ്തത്. ചവിട്ടേറ്റ മേയർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മേയറുടെ ഗൗണ്‍ വലിച്ചൂരാനും ശ്രമമുണ്ടായി. കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരുടെ സമരം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ മേയറെ കാണാൻ എത്തിയത്.
വിഷയം കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മേയർ പറഞ്ഞെങ്കിലും പ്രതിപക്ഷ അംഗങ്ങൾ അംഗീകരിച്ചില്ല. തുടർന്നാണ് തർക്കവും കൈയേറ്റവുമുണ്ടായത്.
ഭരണപക്ഷ അംഗങ്ങൾ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

0 Comments