നെടുമ്പാശ്ശേരി: പാവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കൊറിയർ മാർഗം കടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് എക്സൈസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നു.[www.malabarflash.com]
കൊല്ലം പുനലൂർ സ്വദേശി സഞ്ജയ് കുമാറാണ് കൊല്ലത്തുനിന്ന് കൊറിയർ അയച്ചത്. ഇത് വിമാനത്തിൽ കയറ്റാനുള്ള നടപടികളുടെ ഭാഗമായി വിശദമായി പരിശോധിച്ചപ്പോൾ കൊറിയർ ഏജൻസിതന്നെയാണ് കഞ്ചാവ് കണ്ടെത്തി എക്സൈസിനെ വിവരം അറിയിച്ചത്.
തുടർന്ന് സഞ്ജയ്കുമാർ വീട് പൂട്ടി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികൂടിയാൽ മാത്രമേ ഷാർജ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദ അന്വേഷണം നടത്താൻ കഴിയൂ. സഞ്ജയ്കുമാർ വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കുന്നതിനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

0 Comments