കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണം കവർന്ന സംഭവത്തിൽ അവസാന പ്രതിയും അറസ്റ്റിൽ.[www.malabarflash.com]
വയനാട് കമ്പളക്കാട് ഉളിയിൽ കുന്നൻ മിഥിലാജിനെയാണ് (24) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ജൂലൈ നാലിനാണ് ഷാർജയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്ന കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്. വയനാട് പടിഞ്ഞാറെത്തറയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ് മിഥിലാജ് പോലീസ് വലയിലാകുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാസംഘത്തിലെ കരണി സ്വദേശികളായ പ്രവീൺ, അർഷാദ്, ഹർഷദ്, കമ്പളക്കാട് സ്വദേശികളായ മുഹ്സിൻ, ഫഹദ്, സബിൻ റാഷിദ്, സുൽത്താൻ ബത്തേരി സ്വദേശി വിഗ്നേഷ്, കോഴിക്കോട് സ്വദേശി ഷൗക്കത്ത്, സ്വർണം വിൽക്കാൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ടു എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെല്ലാം ജാമ്യത്തിൽ ഇറങ്ങി. കവർച്ചാസംഘത്തലവൻ മുഹ്സിനെ അറസ്റ്റ് ചെയ്യാൻ ചെന്ന സമയം പോലീസിനെ ആക്രമിച്ചസംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠനെതിരെ കമ്പളക്കാട് സ്റ്റേഷനിൽ കേസെടുത്തിരുന്നു.
ജില്ല പോലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എ.എസ്.ഐ ശ്രീരാമൻ, രാജേഷ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.

0 Comments