കൊച്ചി:പൗരത്വ നിയമ ഭേദഗതിക്കെതിരേ കാസറകോട് ജില്ലാ പഞ്ചായത്ത് പ്രമേയം അവതരിപ്പിക്കാന്‍ യോഗം വിളിച്ചു ചേര്‍ക്കുന്നത് സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീട്ടി.[www.malabarflash.com]
കാസറകോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ. ശ്രീകാന്ത് നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം അവതരിപ്പിക്കാന്‍ ജനുവരി 23 ന് യോഗം വിളിച്ചു ജില്ലാ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 15 ന് നല്കിയ നോട്ടീസിനെതിരേ നിവേദനം നല്‍കിയെങ്കിലും നടപടയുണ്ടായില്ലെന്ന് ആരോപിച്ചാണു ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
0 Comments