തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിച്ച് വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച യുവാവിനെ പളളിയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കാസര്‍കോട് കോയിപ്പടി, ഗട്ടിസമാജം ഹാളിനു സമീപം ഹര്‍സീന മന്‍സിലില്‍ ആഷിക് (23) ആണ് പിടിയിലായത്. പ്രതി ബംഗലൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്.
പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. പിതാവിന്റെ അനുജനെന്ന് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
0 Comments