ഏറ്റുമാനൂർ: പുന്നത്തുറ കല്ലിട്ടുകടവിനുസമീപം നിർമാണത്തിലിരുന്ന കിണറിൽ റിംഗ് ഇറക്കുന്നതിനിടെ രണ്ടു പേർ മണ്ണിടിഞ്ഞു വീണു മരിച്ചു. കിടങ്ങൂർ സൗത്ത് പൂവത്താനം സാജുമോൻ (42), പുന്നത്തുറ ഈസ്റ്റ് മഴുവൻചേരി കാലായിൽ ജോയി തോമസ് (47) എന്നിവരാണു മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച ഉച്ചയ്ക്കു 11.30നു കന്പനികടവ് പാണുശേരിയിൽ സിന്ധു ശശിധരന്റെ പുരയിടത്തിലെ കിണറ്റിൽ റിംഗ് ഇറക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കിടെയായിരുന്നു അപകടം.
ലൈഫ് പദ്ധതി പ്രകാരം വീടു നിർമിക്കുന്നതിനു മുന്നോടിയായി തൊഴിലുറപ്പു പദ്ധതിപ്രകാരം വ്യാഴാഴ്ചയാണ് ഇവിടെ കിണർ നിർമാണം പൂർത്തിയാക്കിയത്. ഈ പ്രദേശത്ത് എടുത്തിട്ട മണ്ണായിരുന്നതിനാൽ ഇടിഞ്ഞു പോകാതിരിക്കുന്നതിനായി റിംഗ് ഇറക്കാൻ തീരുമാനിച്ചു. റിംഗ് ഇറക്കാനും കിണറ്റിലെ ചെളി വാരി വൃത്തിയാക്കാനും ഇറങ്ങിയതാണ് സാജുവും ജോയിയും. അപ്പോൾ കിണറിന്റെ മുകൾ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞു ഇരുവരുടെയും മുകളിലേക്കു വീഴുകയായിരുന്നു. വർഷങ്ങൾക്കു മുന്പ് മണ്ണ് എടുത്തിട്ട പുരയിടത്തിലാണു കിണർ നിർമാണം നടത്തിയത്. 13 അടി താഴ്ചയാണു കിണറിനുണ്ടായിരുന്നത്.

സമീപമുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചപ്പോഴുണ്ടായ പ്രകമ്പനമാകാം മണ്ണ് ഇടിയാൻ കാരണമെന്നു പറയുന്നു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കി രണ്ടു പേരെയും പുറത്തെടുക്കുന്പോൾ ജീവനുണ്ടായിരുന്നു. കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാർക്കും തൊഴിലാളികൾക്കുമൊപ്പം അഗ്നിശമന സേനയും ചേർന്നാണു ഇരുവരെയും പുറത്തെടുത്തത്. അയർക്കുന്നം പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സാജുവിന്റെ ഭാര്യ ബീന അയർക്കുന്നം പൂവേലിൽ കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, മരിയ. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ. ജോയിയുടെ ഭാര്യ സിനി മുത്തോലി. മക്കൾ: സോന (നഴ്സിംഗ് വിദ്യാർഥിനി, മംഗലാപുരം), സാനിയ (പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ.

0 Comments