NEWS UPDATE

6/recent/ticker-posts

രാഷ്ട്രീയം നിർത്തുകയാണെന്ന് രവീശതന്ത്രി; ബിജെപിയിൽ പൊട്ടിത്തെറി

കാസർകോട്: ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ബിജെപിയിൽ പൊട്ടിത്തെറി. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ അറിയിച്ചു.[www.malabarflash.com]

ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രവീശതന്ത്രി കുണ്ടാറിന്റേത്. എന്നാൽ അപ്രതീക്ഷിതമായി കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


ബിജെപി അംഗമായി തുടരുമെന്ന് രവീശ തന്ത്രി അറിയിച്ചു. ആത്മീയ രംഗത്ത് സജീവമാകാനാണ് തീരുമാനം. പുതിയ അധ്യക്ഷൻ വന്നതിൽ അതൃപ്തി ഇല്ല. ഗ്രൂപ്പിസത്തിനു കാരണമാകുമെന്നതിനാലാണ് പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങൾ ഒഴിയുന്നതെന്നും രവീശ തന്ത്രി പ്രതികരിച്ചു.

ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് ആയി കെ. ശ്രീകാന്തിനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഞായറാഴ്ചയാണു നാമനിർദേശം ചെയ്തത്. ഇതിനു പിന്നാലെയാണു രവീശ തന്ത്രിയുടെ പ്രതികരണം.


അടുത്തിടെ നടന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തോറ്റു.

Post a Comment

0 Comments