NEWS UPDATE

6/recent/ticker-posts

കുട്ടിയമ്മയുടെ ദുഃഖത്തിന്റെ ലഗേജുകള്‍ ഇനി വായനക്കാര്‍ക്ക്

മേല്‍പറമ്പ് : പരവനടുക്കം ഗവണ്‍മെന്റ് വായോജന മന്ദിരത്തിലെ താമസക്കാരി കോട്ടയം സ്വദേശി കെ കുട്ടിയമ്മയുടെ നാല്പതോളം കവിതകളുടെ സമാഹാരം ദുഃഖത്തിന്റെ ലഗേജുകള്‍ ബേക്കല്‍ ബീച്ചില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.എ റഹ്മാന്‍ ചന്ദ്രഗിരി ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ഹനീഫ് ടി.ആര്‍.ന് നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]

ജീവിതയാത്രക്കിടയില്‍ ഭര്‍ത്താവിന്റെയും മകന്റെയും മരണത്തോട് കൂടി
എല്ലാം നഷ്ടപ്പെട്ട് എങ്ങനെയോ വൃദ്ധ സദനത്തില്‍ എത്തിയ കുട്ടിയമ്മക്ക്
രണ്ടാം ജന്മമാണിതെന്ന് പ്രൊഫ. എം.എ. റഹ്മാന്‍ മാസ്റ്റര്‍ പറഞ്ഞു.
ശുഭാപ്തി വിശ്വാസം നഷ്ടപെടുമ്പോള്‍ ജീവിതം പരാജയമായി മാറും. ജീവിതം
തോറ്റിടത്ത് നിന്നാണ് കുട്ടിയമ്മ കവിതയിലൂടെ ജീവിതം തിരിച്ചു
പിടിക്കുന്നത്. അവരുടെ മൂല്യബോധമുള്ളകാലിക പ്രസക്തിയുള്ള കവിതകളെ കാലഹരണപ്പെട്ടു പോവാതെ ജനസമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിപ്രവര്‍ത്തിച്ച ചന്ദ്രഗിരി ക്ലബ്ബ് പുതിയ കാലഘട്ടത്തിലെ മഹത്തായ വിപ്ലവമാണ് നിര്‍വഹിച്ചതെന്നും സഹവര്‍ത്തിത്വം ഇല്ലാത്ത ഒരു സമൂഹത്തില്‍ നന്മ ഉയര്‍ത്തി പിടിക്കുന്ന കൂട്ടായ പ്രവര്‍ത്തനമാണ് ക്ലബ്ബിന്റെതെന്നും ഉല്‍ഘാടനപ്രസംഗത്തില്‍ എം.എ. റഹ്മാന്‍ പറഞ്ഞു.
ചന്ദ്രഗിരി ക്ലബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം അധ്യക്ഷത വഹിച്ചു.
സാമൂഹിക മാധ്യമ എഴുത്ത്ക്കാരന്‍ റാഫി പള്ളിപുറത്തിനെ നാരായണന്‍ പെരിയയും കുട്ടിയമ്മയെ ഡോ. വി ബാലകൃഷ്ണനും (ഡി.വൈ.എസ്.പി., മെമ്പര്‍ സെക്രട്ടറി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്) ആദരിച്ചു. കുട്ടിയമ്മയുടെ കവിതാ പുസ്തകത്തെ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ പരിചയപ്പെടുത്തി.
നാരായണന്‍ പെരിയ, അമ്പുജാക്ഷന്‍ മാസ്റ്റര്‍, ഡോ. വി.ബാലകൃഷ്ണന്‍,
അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഡോ. വിനോദ് കുമാര്‍ പെരുമ്പള, സുറാബ്,
പ്രേമചന്ദ്രന്‍ ചോമ്പാല, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.എ. ലത്തീഫ്, കെ.
പങ്കജാക്ഷന്‍, സദാനന്ദന്‍ മാസ്റ്റര്‍, ആസ്യാമ്മ, ടി.ആര്‍. ഹനീഫ്,
രാഘവന്‍, അശോകന്‍ പി.കെ, അന്‍വര്‍ സി.ബി, നസീര്‍ കൊപ്ര
നൗഷാദ് വളപ്പ്, തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടിയമ്മ കവിത ആലപിച്ചു. റാഫി മറുപടി പ്രസംഗം നടത്തി. മുഹമ്മദ് ഷാ സ്വാഗതവും ബദറുദീന്‍ സി.ബി നന്ദിയും പറഞ്ഞു.
ക്ലബ്ബ് അംഗങ്ങളുടെ കുടുംബസംഗമവും കലാപരിപാടിയും അരങ്ങേറി വൃദ്ധസദനത്തിലെ താമസക്കാരും പങ്കെടുത്തു.

Post a Comment

0 Comments