മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്ന സി.പി.എം നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ പരീക്ഷണത്തിലേക്ക്.[www.malabarflash.com]
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനം തിരിച്ചുപിടിക്കാനും പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ട് ഉദുമ സ്വദേശിയായ കെ.വി കുഞ്ഞിരാമനെ സി.പി.എമ്മിന്റെ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി നിയമിച്ചു.
നിലവില്‍ സി.പി.എം സെക്രട്ടേറിയറ്റ് മെമ്പറായ കുഞ്ഞിരാമന്‍ മുന്‍ എം.എല്‍.എ കൂടിയാണ്. ഉദുമ മണ്ഡലത്തില്‍ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചിരുന്ന കുഞ്ഞിരാമന്റെ സേവനം മഞ്ചേശ്വരത്ത് പ്രയോജനപ്പെടുമെന്നാണ് സി.പി.എം നേതൃത്വം കണക്കുകൂട്ടുന്നത്.
നിലവിലുണ്ടായിരുന്ന ഏരിയാ സെക്രട്ടറി അബ്ദുല്‍റസാഖ് ചിപ്പാര്‍ ഒഴിഞ്ഞതോടെയാണ് പുതിയ ഏരിയാ സെക്രട്ടറിയെ കണ്ടെത്തിയത്.
0 Comments