കൊച്ചി: വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ഒളിവിൽ. സി.ബി.ഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് നടി ലീന മരിയ പോളിനെ പ്രതിയാക്കി സി.ബി.ഐ കേസെടുത്തിരിക്കുന്നത്.[www.malabarflash.com]
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോൾ ഒളിവിലാണെന്ന് സി.ബി.ഐ പറയുന്നു. തുടർന്ന് ലീനയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സി..ബി..ഐ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സമീപിച്ച് പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.
സി..ബി..ഐ കേസിൽ പ്രതിയായ സാംബശിവ റാവുവിനെ സി.ബി.ഐ ഉദ്യോഗസ്ഥൻ എന്ന പേരിൽ സമീപിച്ച് കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നൽകി കോടികൾ തട്ടാൻ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സി.ബി.ഐയുടെ ഡൽഹിയിലെ ഓഫീസ് നമ്പർ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
0 Comments