ദേളി: ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ പത്താം ക്ലാസ് മദ്രസ പൊതു പരീക്ഷയിൽ സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്രസ വിദ്യാർത്ഥികൾക്ക് മികച്ച വിജയം.[www.malabarflash.com]
94 വിദ്യാർത്ഥികളിൽ 10 കുട്ടികൾ ടോപ്പ് പ്ലസും 23കുട്ടികൾ എ പ്ലസും കരസ്ഥമാക്കി. 300 ൽ 299 മാർക്ക് നേടി റഹ് മത്ത് എം ആർ സ്ഥാപനത്തിന് അഭിമാനമായി.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡൻറ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ, എപി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, പ്രിൻസിപ്പൽ ഹനീഫ് അനീസി, മാനേജർ അബ്ദുൽ വഹാബ്, മോറൽ ഹെഡ് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, പി ടി എ പ്രസിഡൻറ് അബ്ദുല്ല ഹുസൈൻ കടവത്ത് എന്നിവർ അനുമോദിച്ചു.
മാങ്ങാട് അബ്ദുൽ റസാഖ് ജമീല ദമ്പതികളുടെ മകളാണ് റഹ്മത്ത് എം ആർ.
0 Comments