ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ്.[www.malabarflash.com]
കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പോലീസ് ബാരിക്കേഡുകള്‍ക്ക് സമീപമായിരുന്നു സംഭവം. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്.
2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. കപില്‍ ഗുജ്ജറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.
ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരില്‍നിന്ന് ഏകദേശം 250 മീറ്റര്‍ അകലെ നിന്നാണ് കപില്‍ രണ്ട്-മൂന്നുവട്ടം വെടിയുതിര്‍ത്തത്.

0 Comments