NEWS UPDATE

6/recent/ticker-posts

മംഗളുരു എയര്‍പോര്‍ട്ട് അധികൃതരുടെ യാത്രക്കാരോടുള്ള പീഡനം അവസാനിപ്പിക്കണം

കാസർകോട്: സഹോദരനെ  യാത്ര  അയക്കാൻ കൂടെ വന്ന അനുജനെ മംഗളുരു എയർപോർട്ടിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവത്തിലെടുക്കണമെന്നും വിമാനത്താവള അധികൃതര്‍ മലയാളികളായ യാത്രക്കാരെ നിരന്തരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹൈദറാാബാദ് കെ.എം സി സി കൺവീനർ ഇർഷാദ് ഹുദവി ബെദിര ആവശ്യപെട്ടു.[www.malabarflash.com]

പാസ്പോർട്ട് താളുകൾ കീറിക്കളഞ്ഞും,നികുതിയടച്ച് കൊണ്ടു വരുന്ന സാധനങ്ങൾ അപഹരിച്ചും അഴിഞ്ഞാടുന്ന ജീവനക്കാർ മൂലം മംഗളുരു എയർപോർട്ട് യാത്രക്കാർക്ക് ഭീതിപ്പെടുത്തുന്ന ഓർമ്മകളാണ് എന്നും താന്തോന്നിത്തം കാട്ടി കുപ്രസിദ്ധി നേടിയവരാണ് ഇവിടത്തെഉ ദ്യോഗസ്ഥർ എന്നും ഇവരെ നിലക്ക് നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന്  ഇർഷാദ് ഹുദവി ആവശ്യപ്പെട്ടു

Post a Comment

0 Comments