കാസര്‍കോട്: കര്‍ണ്ണാടകയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ കാസര്‍കോട് സ്വദേശിയെ തട്ടികൊണ്ടുപോയി. കാസര്‍കോട് ചെമ്പിരിക്കയിലെ തസ്‌ലിം എന്ന മുത്തസ്‌ലിമി (40)നെയാണ് തട്ടികൊണ്ടുപോയത്.[www.malabarflash.com]
വെളളിയാഴ്ച ഉച്ചയ്ക്ക് ബല്ലാരിയിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തസ്‌ലിം വ്യാഴാഴ്ചയാണ് ബെല്ലാരിയിലെ ജയിലില്‍ നിന്നും മോചിതനായത്.
തസ്‌ലിമിനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ കാറുമായി സഹോദരന്‍ ഖാദറും, സുഹൃത്തായ ബഷീറും എത്തിയിരുന്നു. വ്യാഴാഴ്ച ബല്ലാരിയില്‍ മുറിയെടുത്ത് താമസിച്ച തസ്‌ലീമും സംഘവും വെളളിയാഴ്ച കാറില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് കാറുകളിലെത്തിയ സംഘം തസ്‌ലീമിനെ തട്ടികൊണ്ടുപോയത്.
സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ ഖാദര്‍ കര്‍ണ്ണാടക ബല്ലാരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലെ ഷിമോഗയില്‍ അഫ്ഘാന്‍ സ്വദേശികളൊത്ത് ജ്വല്ലറി തുരന്ന് കവര്‍ച്ച നടത്തിയ കേസിലാണ് തസ്‌ലിം കര്‍ണ്ണാടകയിലെ ജയിലിലായത്. മേല്‍പ്പറമ്പ് പോലീസ് റജിസ്റ്റര്‍ ചെയ്ത തോക്ക് കേസില്‍ പ്രതിയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വ്യാജ ഐഡന്റിററി കാര്‍ഡ് തസ്‌ലീമിന്റെ പക്കല്‍ നിന്ന് മേല്‍പ്പറമ്പ് പോലീസ് കണ്ടെത്തിയിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായ തസ്‌ലിമിനെ തട്ടികൊണ്ടുപോയ സംഘത്തിന് വേണ്ടി ബെല്ലാരി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുളള വൈര്യഗമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
0 Comments