NEWS UPDATE

6/recent/ticker-posts

നാടക പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; കണ്ണൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ നാടകപരിശീലനത്തിനെത്തിയ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിനാടകപ്രവര്‍ത്തകര്‍ക്ക് നേരേ സദാചാര ആക്രമണം.[www.malabarflash.com]

പയ്യന്നൂര്‍ എട്ടാട് തുരുത്തിയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

നാടക പരിശീലനത്തിനായി എടാട്ട് കണ്ടല്‍ പ്രോജക്ട് ഓഫീസിലെത്തിയതായിരുന്നു വിദ്യാര്‍ഥികളടക്കമുള്ളവര്‍. ഇതിനിടെ ഒരു സംഘമാളുകള്‍ എത്തി സ്ഥലത്ത് അനാശാസ്യം നടക്കുന്നുണ്ടെന്ന് പറഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ഫീല്‍ഡ് ഓഫീസറെ ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ കയറി മര്‍ദിച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥികളെയും ഇവര്‍ ആക്രമിച്ചു.

സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തതായും ഇവരില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായവര്‍.

Post a Comment

0 Comments