കണ്ണൂർ: ഒന്നരവയസുകാരനെ കൊലപ്പെടുത്തി കടപ്പുറത്ത് ഉപേക്ഷിച്ചത് അമ്മ. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാനിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.[www.malabarflash.com]
തന്റെയും ഭർത്താവിന്റെയും ഒപ്പം രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുരുന്നിനെ ഇല്ലാതാക്കിയത് കാമുകനൊപ്പം സ്വതന്ത്രമായി കഴിയാൻ.
രണ്ടുദിവസത്തെ നിരന്തരമായ ചോദ്യംചെയ്യലിലൂടെയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രാത്രി വൈകി ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാമുകനോടൊപ്പം താമസിക്കുന്നതിന് കുട്ടി തടസമാകുമെന്ന ചിന്തയാണ് കടുംകൈചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനുവേണ്ടി ഭർത്താവിനെ മറയാക്കി അതിവിദഗ്ധമായാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ശരണ്യയുടെ വീട്ടിൽ താമസിക്കാൻ താത്പര്യമില്ലാതിരുന്ന ഭർത്താവ് പ്രണവിനെ വിളിച്ചുവരുത്തി കൊലപാതകം അദ്ദേഹത്തിന്റെ മേൽ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ശരണ്യ നടത്തിയതെന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായി. ഭർത്താവിന്റെ നാട്ടുകാരനും സുഹൃത്തുമായ യുവാവുമായി കുറച്ചുനാളായി ശരണ്യ പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണവിന്റെയും ശരണ്യയുടെയും പ്രണയവിവാഹമായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ കുട്ടിയുടെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്ന ഭർത്താവ് കാര്യം അന്വേഷിച്ചിരുന്നു. വിശന്നിട്ടാണ് കരഞ്ഞതെന്നു പറഞ്ഞ ശരണ്യ കുഞ്ഞിനു പാൽ നൽകി. ഭർത്താവ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം കുഞ്ഞുമായി വീടിന്റെ പിന്നാമ്പുറത്തുകൂടി കടൽത്തീരത്തെത്തിയ യുവതി കുഞ്ഞിനെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്ക് ക്ഷതമേറ്റ് കുഞ്ഞു കരഞ്ഞതോടെ അടുത്തെത്തി വായ് പൊത്തിപ്പിടിച്ച് വെള്ളത്തിലേക്കിട്ട് മരണം ഉറപ്പുവരുത്തുകയായിരുന്നു.
പിന്നീട് ഒന്നുമറിയാത്ത ഭാവത്തിൽ വീട്ടിലെത്തി. രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായ വിവരം ഭർത്താവ് പ്രണവ് അറിഞ്ഞത്. ഉടൻതന്നെ, ഭർത്താവ് പ്രണവ് കുഞ്ഞിനെ കാണാനില്ലെന്നു കാണിച്ച് സിറ്റി പോലീസിൽ പരാതി നൽകി. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ശരണ്യയുടെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. പിന്നീട് ചോദ്യംചെയ്യാൻ വിളിപ്പിച്ച ശരണ്യയെയും പ്രണവിനെയും രണ്ടുദിവസത്തോളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യയാണെന്ന് തിങ്കളാഴ്ചതന്നെ വ്യക്തമായിരുന്നുവെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്.
ശരണ്യയാണു കൊലയാളിയെന്നു വ്യക്തമായതോടെ പോലീസ് കസ്റ്റഡിയിലുള്ള പ്രണവിനെ വിട്ടയയ്ക്കും. പ്രണവിന്റയും ശരണ്യയുടെയും വസ്ത്രങ്ങളടക്കം പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശരണ്യ ധരിച്ചിരുന്ന വസ്ത്രത്തിൽ കടൽവെള്ളത്തിന്റെ സാന്നിധ്യം കണ്ടതും സംശയത്തിന് ബലമേകി.

വീട്ടിൽ ദമ്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേക്കും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതലേ അന്വേഷണ ഉദ്യോഗസ്ഥർ.
ശരണ്യയുടെ പിതാവുമായി തെറ്റിയ പ്രണവ് പലപ്പോഴും ഭാര്യാവീട്ടിൽ വരാറില്ലായിരുന്നു. ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് കടലിൽപോകുന്ന സമയത്തു മാത്രമാണ് ഇയാൾ ഇവിടെ എത്തിയിരുന്നത്.
0 Comments