നാഗ്പുർ: ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത യുവാവിനെ കൊന്നു കുഴിച്ചുമൂടി. മഹാരാഷ്ട്ര നാഗ്പുരിലെ കപ്സിയിലാണു സംഭവം. പങ്കജ് ദിലീപ് ഗിരംകർ എന്ന യുവാവാണു കൊല്ലപ്പെട്ടത്.[www.malabarflash.com]
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമർസിംഗ് താക്കൂർ, രാംപ്രവേശ് തിവാരി, തുഷാർ രാകേഷ് ഡോംഗ്രേ എന്നിവരാണു പിടിയിലായതെന്നു പോലീസ് അറിയിച്ചു.
2019 ഡിസംബർ 28 മുതലാണ് പങ്കജിനെ കാണാതാകുന്നത്. പങ്കജിന്റെ ഭാര്യയുമായി അമർസിംഗിനുണ്ടായിരുന്ന പ്രണയബന്ധമാണു കൊലപാതകത്തിൽ കലാശിച്ചത്. പലതവണ ബന്ധത്തിൽനിന്നു പിൻമാറാൻ അമർസിംഗിനോട് പങ്കജ് ആവശ്യപ്പെട്ടു. ബന്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി വാർധ ജില്ലയിലേക്കു പങ്കജും കുടുംബവും സ്ഥലം മാറുകവരെ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
വീണ്ടും ഈ ബന്ധം തുടരുന്നതു ശ്രദ്ധയിൽപ്പെട്ട പങ്കജ് ഡിസംബർ 28-ന് മോട്ടോർ സൈക്കിളിൽ അമർസിംഗിന്റെ കപ്സിയിലുള്ള ഭക്ഷണശാലയിലെത്തി. ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അമർസിംഗിനോട് പങ്കജ് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ചുറ്റികകൊണ്ട് അമർസിംഗ് പങ്കജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
തുടർന്ന് സുഹൃത്ത് തുഷാർ, ഭക്ഷണശാലയിലെ പാചകക്കാരൻ എന്നിവരുടെ സഹായത്തോടെ പങ്കജിന്റെ മൃതദേഹം ആഴമുള്ള കുഴിയെടുത്ത് മൂടി. ഉപ്പ് വിതറിയശേഷമാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തോടൊപ്പം ദിലീപിന്റെ ബൈക്കും കുഴിയിലിട്ടു മൂടി. പങ്കജിന്റെ മൊബൈൽ ഫോണ് രാജസ്ഥാനിലേക്കു പോയ ട്രക്കിൽ ഉപേക്ഷിച്ചു.
പങ്കജിന്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസും ക്രൈബ്രാഞ്ചും ചേർന്നു നടത്തിയ അന്വേഷണമാണു കൊപാതകത്തിന്റെ ചുരുളഴിച്ചത്. ദൃശ്യം സിനിമയെ അനുകരിച്ചാണ് തങ്ങൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നു പ്രതികൾ പോലീസിനോടു വെളിപ്പെടുത്തി.

0 Comments