പെരിന്തല്‍മണ്ണ: മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എഴുപതുകാരനായ കൂളിപ്പിലാക്കല്‍ കൃഷ്ണന്‍, ഭാര്യ അമ്മിണി എന്നിവരേയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ഉച്ചക്ക് ശേഷം അയല്‍വാസിയായ പെണ്‍കുട്ടി വീട്ടിലെത്തിയ സമയത്താണ് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന അമ്മിണി അമ്മയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധമുപയോഗിച്ച് വെട്ടി പരിക്കേല്‍പിച്ച അടയാളങ്ങളുമുണ്ടായിരുന്നു.
പെണ്‍കുട്ടി നല്‍കിയ വിവരമറിഞ്ഞത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ സമീപത്ത് നിന്ന് എഴുപത് കാരനായ കൃഷ്ണന്‍ കുട്ടിയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും കൃഷ്ണന്‍ കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു. അമ്മിണി അമ്മയും കൃഷ്ണന്‍ കുട്ടിയും നല്ല രീതിയിലാണ് ജീവതം മുന്നോട്ട് പോയിരുന്നതെന്നും കൊലപാതകത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
0 Comments