NEWS UPDATE

6/recent/ticker-posts

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി നെല്ലിക്കുന്ന് മേഖല വീട്ടുമുറ്റം

കാസറകോട്: ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഈ രാജ്യത്തിന് വേണ്ടി പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളോട് പടപൊരുതി വീര്യമൃത്യു വരിച്ചവരുടെ പിൻഗാമികളുടെ പൗരത്വം ചോദ്യം ചെയ്യാൻ സങ്കികൾക്ക് അവകാശമില്ലെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല പറഞ്ഞു.[www.malabarflash.com]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ഫിർദൗസ് നഗർ - നെല്ലിക്കുന്ന് ശാഖ കമ്മിറ്റികളുടെ സംയുക്ത വീട്ടുമുറ്റം പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മുസമ്മിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ എ എം കടവത്ത്, എൻ എ നെല്ലിക്കുന്ന് എം എൽ എ, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അബ്ബാസ് ബീഗം, ജില്ല മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, മുനിസിപ്പൽ ലീഗ് പ്രസിഡന്റ്‌ അഡ്വ: വി എം മുനീർ, ഹരിത മുൻ ജില്ല ജനറൽ സെക്രട്ടറി തസീല മേനക്കോട്, കുഞ്ഞാമു തായലവളപ്പ്, ഹാരിസ് ബെദിര, എൻ എച്ച് അബ്ദുൽ റഹിമാൻ ഹനീഫ് നെല്ലിക്കുന്ന്, കമറുദീൻ തായൽ, ടി എച്ച് മുസമ്മിൽ, നൗഫൽ തായൽ, അബ്ദുൽ റഹിമാൻ തോട്ടാൻ, ജലീൽ തുരുത്തി, അജ്മൽ തളങ്കര, അഷ്ഫാഖ് അബൂബക്കർ തുരുത്തി, ഫിറോസ് അടക്കത്ത്ബയൽ, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, ഹാജിറ മുഹമ്മദ്‌ കുഞ്ഞി, സിയാന ഹനീഫ്, അഹമദ് കുട്ടി, അബുൽ റഹിമാൻ ചക്കര, മുഹമ്മദ്‌ കുഞ്ഞി ഫിർദൗസ് നഗർ, റിസാൽ, ഹമ്മി ബീഗം, താജു ബെൽകാട്, ഉനൈസ് പടുപ്പിൽ, ഷാഹിൻ ഷാ തുടങ്ങിയവർ പ്രസംഗിച്ചു. അയാസ് പള്ളം സ്വാഗതവും ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments