കൊച്ചി: എറണാകുളം പുതുക്കലവട്ടത്ത് കായലിൽ ഒഴുകി വന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ലൂർദ്മാതാ പള്ളിക്കു സമീപം പേരണ്ടൂർ കനാലിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബക്കറ്റിൽ കുഞ്ഞിനെ കണ്ടെത്തിയത്.[www.malabarflash.com]
പൊക്കിൾകൊടി നീക്കം ചെയ്യാത്ത നിലയിലാണ്. ആശുപത്രി അധികൃതർ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുള്ളത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്.
പാവയെന്ന് കരുതി കുട്ടികൾ ഇതെടുക്കാൻ ശ്രമിച്ചു. ഈ സമയം മുതിർന്ന ആളുകളെത്തി നോക്കിയപ്പോഴാണ് നവജാത ശിശുവാണെന്ന് മനസിലായത്. ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വളർച്ചയെത്താതെ പ്രസവം നടന്നശേഷം കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാതെ കായലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം.

0 Comments