ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. ബെന്നി ബഹനാൻ എംപിക്കു നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.[www.malabarflash.com]
കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ പറഞ്ഞു. ലൗ ജിഹാദിന് നിലവിലെ നിയമത്തിൽ വ്യാഖ്യാനങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
ദേശീയ പൗര റജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയിൽ അറിയിച്ചു. രാജ്യവ്യാപകമായി എൻആർസി നടപ്പാക്കുമോ എന്ന ചോദ്യത്തിനാണ് വിശദീകരണം. നിലവിൽ എൻആർസി അസമിൽ മാത്രമാണ് നടപ്പാക്കിയത്. അതുകൊണ്ട് മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കേരളം, പഞ്ചാബ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ എൻആർസിക്കും എൻപിആറിനുമെതിരെ എതിർപ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു

0 Comments