NEWS UPDATE

6/recent/ticker-posts

നോകിയ 9 പ്യുര്‍വ്യൂ; ഫോണിന് 15000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി

നോകിയയുടെ നോകിയ 9 പ്യുര്‍വ്യൂവിന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. 15000 രൂപയുടെ കുറവാണ് നോകിയ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.[www.malabarflash.com]

ഇന്ത്യയില്‍ കഴിഞ്ഞ ജൂലൈയിലാണ് നോകിയ 9 പ്യുര്‍വ്യു പുറത്തിറക്കിയത്. നീല നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാകുന്നത്. അന്ന് 49999 രൂപയായിരുന്നു ഫോണിന് കമ്പനി പ്രഖ്യാപിച്ചിരുന്ന വില. ഇതാണ് ഇപ്പോള്‍ 34999 രൂപയായി ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് വില കുറച്ചതെന്ന കാര്യം നോകിയ വ്യക്തമാക്കിയിട്ടില്ല. പിന്‍ഭാഗത്ത് അഞ്ച് ക്യാമറകളാണ് നോകിയ 9 പ്യുര്‍വ്യൂവിനുള്ളത്. ഇരട്ട നാനോ സിമ്മുകള്‍ ഇടാവുന്ന നോകിയ 9 പ്യുര്‍വ്യൂവില്‍ ഒ.എസായി ആന്‍ഡ്രോയിഡ് 9 പൈയാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് ജി.ബി റാമുള്ള ഫോണില്‍ 128 ജി.ബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. പിന്നിലെ പെന്റ ക്യാമറ കൂട്ടത്തില്‍ മൂന്ന് 12എം.പി മോണോക്രോം സെന്‍സറുകളും രണ്ട് 12എം.പിയുടെ ആര്‍.ജി.ബി സെന്‍സറുകളുമാണുള്ളത്. മുന്‍ക്യാമറ 20 എം.പിയുടേതാണ്. 3320 എം.എ.എച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.

Post a Comment

0 Comments