പന്നൂര്‍: കിഴക്കോത്ത് പന്നൂര്‍ സ്വദേശിയായ യുവാവ് യു എ ഇ യിലെ അല്‍ ഐനില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. കേരള മുസ്ലിം ജമാഅത്ത് പന്നൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ചാലില്‍ സി സി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മകന്‍ മുഹമ്മദലി ജൗഹര്‍(22) ആണ് മരിച്ചത്.[www.malabarflash.com]
കാരന്തൂര്‍ മര്‍ക്കസ് ജീവനക്കാരനായിരുന്ന ജൗഹര്‍ കഴിഞ്ഞ ഡിസംബര്‍ 18 നാണ് മര്‍ക്കസിന് കീഴില്‍ അബുദാബിയിലെ അഡ്‌നോക്ക് കമ്പനിയില്‍ ജോലിക്ക് പോയത്. ശനിയാഴ്ച രാത്രി ഉറങ്ങിയ ജൗഹര്‍ സുബഹി നിസ്‌കാരത്തിന് എഴുനേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എസ് എസ് എഫ് പന്നൂര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറിയും എളേറ്റില്‍ സെക്ടര്‍ സെക്രട്ടറിയുമായിരുന്നു. മാതാവ്: ഹാജറ. സഹോദരി: സല്‍വ മറിയം.

0 Comments