മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ കൊള്ളയടിച്ചു. സ്വര്‍ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് ദക്ഷിണ കന്നട സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും രേഖകളും അക്രമിസംഘം കവര്‍ന്നു.[www.malabarflash.com]
കരിപ്പൂരില്‍നിന്ന് ഷെയര്‍ ടാക്സിയില്‍ കോഴിക്കോടേക്ക് വരുമ്പോഴാണ് ജീപ്പിലും ബൈക്കിലുമെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് യാത്രക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്േ്രപ ചെയ്ത ശേഷം ഷംസാദിനെ മാത്രം ജിപ്പിലേക്ക് കയറ്റി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം സ്വര്‍ണമെവിടെയെന്ന് ചോദിച്ച് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു.
പിന്നീട് ആളുമാറിയത് തിരിച്ചറിഞ്ഞ സംഘം കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം ഇയാളെ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments