NEWS UPDATE

6/recent/ticker-posts

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച്‌ ഫ്രീലാന്റ്‌സ് വീഡിയോഗ്രാഫര്‍ മരിച്ചു

പയ്യന്നൂര്‍: ബൈക്കപകടത്തില്‍ പയ്യന്നൂരിലെ ഫ്രീലാന്റ്‌സ് വീഡിയോഗ്രാഫര്‍ മരിച്ചു. പയ്യന്നര്‍ ടൗണിലെ എ.ടി.വി റെജുല്‍(29) ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച രാത്രിയില്‍ തായിനേരിയില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജുലിനെ നാട്ടുകാര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ മരിക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Post a Comment

0 Comments