കൊച്ചി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പെരിയ ഇരട്ടക്കൊലകേസ് അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ട യൂത്ത്കോണ്ഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൽ എറണാകുളം സിബിഐ ഓഫീസിനു മുന്പിൽ സത്യഗ്രഹം നടത്തി.[www.malabarflash.com]
സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശരത്ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ വിശ്വാസമാണ്. അന്വേഷണം ഏറ്റെടുത്തിട്ട് നാലു മാസം കഴിഞ്ഞു. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളുടെ നികുതിപ്പണം കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സത്യനാരായണൻ കുറ്റപ്പെടുത്തി. സ്റ്റേ ഇല്ലാഞ്ഞിട്ടും അന്വേഷണം നിശ്ചലമായതിനു പിന്നിൽ സർക്കാരിലെയും സിബിഐയിലെയും ഉന്നത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു.
ശരത്ലാലിന്റെ പിതാവ് പി.കെ. സത്യനാരായണൻ, അമ്മ ലത, കൃപേഷിന്റെ പിതാവ് പി.കൃഷ്ണൻ, മാതാവ് ബാലാമണി എന്നിവരും ബന്ധുക്കളുമാണ് സത്യഗ്രഹം നടത്തിയത്.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ശരത്ലാലിന്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ വിശ്വാസമാണ്. അന്വേഷണം ഏറ്റെടുത്തിട്ട് നാലു മാസം കഴിഞ്ഞു. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളുടെ നികുതിപ്പണം കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സത്യനാരായണൻ കുറ്റപ്പെടുത്തി. സ്റ്റേ ഇല്ലാഞ്ഞിട്ടും അന്വേഷണം നിശ്ചലമായതിനു പിന്നിൽ സർക്കാരിലെയും സിബിഐയിലെയും ഉന്നത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു.
ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎൽഎ, കോണ്ഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മണി, ലൂഡി ലൂയിസ്, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments