NEWS UPDATE

6/recent/ticker-posts

കൊറോണ ബോധവൽക്കരണവുമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ഥികള്‍

ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് ബോധവൽക്കരണം നടത്തി. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അപകടകാരിയായ കൊറോണ വൈറസ് ബാധിച്ച് നിരവധി പേരാണ് മരണപ്പെട്ടത്.[www.malabarflash.com]

കാസർകോട് അടക്കം കേരളത്തിൽ ആയിരക്കണക്കിന് പേർ നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ വൈറസ് ബാധ പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കേണ്ടതെങ്ങനെ, ബാധിത രാജ്യങ്ങളിൽ സന്ദർശിച്ച വ്യക്തികൾ ബന്ധപ്പെടേണ്ട നമ്പരുകൾ, ജില്ലയിൽ സഹായം തേടാവുന്ന ആശുപത്രികൾ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ കൈമാറിയാണ് ബോധവൽക്കരണം നടത്തിയത്. 

ചെമ്മനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, കളനാട് വില്ളേജ് ഓഫീസ്, മേൽപറമ്പ്, ചട്ടഞ്ചാൽ, ദേളി, കളനാട് ടൗൺ പരിസരത്തെ പ്രധാന സ്ഥാപനങ്ങൾ പൊതുജനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന പരിപാടിക്ക് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ യദുസുതൻ, ശമീം ചെമ്മനാട് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments