ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിനും പ്രവർത്തകർക്കും നേരെ വെടിവയ്പ്. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മെഹ്റോളി എംഎൽഎയായ നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവയ്പുണ്ടായത്. ആം ആദ്മി പാർട്ടിയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടത്.[www.malabarflash.com]
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി വൻവിജയം നേടി അധികാരത്തുടർച്ച ഉറപ്പിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി എംഎല്‍എയുടെ നേര്‍ക്ക് വധശ്രമമുണ്ടായിരിക്കുന്നത്.
ആക്രമണത്തിൽ പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് റിപ്പോർട്ട്. എംഎല്‍എയെ അനുഗമിച്ചിരുന്ന അശോക് മന് എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് ആപ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ കിഷന്‍ഗഡ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

0 Comments