കൊച്ചി: ഗായകന്‍ പത്മശ്രീ കെ ജെ യേശുദാസിന്റെ സഹോദരനെ ദുരൂഹ സാഹചര്യത്തില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യേശുദാസിന്റെ എറ്റവും ഇളയ സഹോദരനായ ജസ്റ്റിന്‍(65)നെയാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ കപ്പല്‍ അടുക്കുന്ന ബര്‍ത്തിനു സമീപം ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
അഞ്ജാത മൃതദേഹമെന്ന നിലയിലായിരുന്നു പോലിസ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എല്ലാ പോലിസ് സ്‌റ്റേഷനിലും അയച്ചു നല്‍കിയിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം മുതല്‍ ജസ്റ്റിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ തൃക്കാക്കര പോലിസില്‍ പരാതി നല്‍കിയിരുന്നു.\
മൃതദേഹത്തിന്റെ ഫോട്ടോ ലഭിച്ചതോടെ പോലിസ് ജസ്റ്റിന്റെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി മുളവുകാട് എസ് ഐ റോയി പറഞ്ഞു.
മൃതദേഹത്തിന്റെ ഫോട്ടോ ലഭിച്ചതോടെ പോലിസ് ജസ്റ്റിന്റെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി മുളവുകാട് എസ് ഐ റോയി പറഞ്ഞു.
കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കുറച്ചു നാള്‍ ഗള്‍ഫിലായിരുന്നു ജസ്റ്റിന്‍. പിന്നീട് അവിടെ നിന്നും തിരിച്ചെത്തിയെങ്കിലും നാട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നുവത്രെ. ഏതാനും ദിവസമായി ജസ്റ്റിന്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എസ് ഐ റോയി പറഞ്ഞു .
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസ് ഐ കൂട്ടിച്ചേര്‍ത്തു.
0 Comments