NEWS UPDATE

6/recent/ticker-posts

വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന​ ആറു വയസുകാരിയെ കാണാതായി

കൊല്ലം: എഴുകോൺ ഇളവൂരിൽ ആറ് വയസ്സുകാരിയെ കാണാതായി. തടത്തിൽമുക്ക്​ ധനേഷ്​ ഭവനത്തിൽ പ്രദീപ്​ കുമാറിൻെറ മകൾ ദേവനന്ദ(പൊന്നു)യെ ആണ് കാണാതായത്. വ്യാഴാഴ്​ച രാവിലെ പത്തര മണിയോടെയാണ് വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.[www.malabarflash.com] 

രക്ഷിതാക്കളുടെ പരാതിയിൽ കണ്ണനല്ലൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്​. കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. പള്ളിക്കലാറിൽ അഗ്നിശമനസേന തിരച്ചിൽ നടത്തുകയാണ്. അതിനിടെ, കുട്ടിയെ കിട്ടിയെന്ന വ്യാജ പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ ഉണ്ടായി. പിന്നീട് അധികൃതർ ഇത് നിഷേധിച്ചു.

Post a Comment

0 Comments