കാസർകോട്: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടുന്നതിനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പരീക്ഷയോട് കൂട്ടുകൂടാം എന്ന ശീര്‍ഷകത്തില്‍ വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച എക്സലന്‍സി ടെസ്റ്റിന്‍റെ കാസർകോട് ജില്ലാ ഉദ്ഘാടനം മഞ്ചേശ്വരം കുന്നിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.[www.malabarflash.com]
എസ്.എസ്.എഫ് കാസർകോട് ജനറൽ സെക്രട്ടറി ശക്കീർ എംടിപിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ കെ എം അശ്രഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസാപ്പ് ട്രെയിനർ അബ്ദു റഹ്മാൻ എരോൽ ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്‍കി.
റഷീദ് സഅദി പൂങ്ങോട്, ഫാറൂഖ് പോസോട്ട്, നംഷാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി ബീരിച്ചേരി,സുബൈർ ബാഡൂർ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments