NEWS UPDATE

6/recent/ticker-posts

സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി ബസ് കയറി മരിച്ചു

കൊളത്തൂർ: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂൾ വിദ്യാർഥി ഫർസീൻ അഹമദ് (9) ആണ് സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് അതേ ബസിന്റെ പിൻചക്രം കയറി മരിച്ചത്.[www.malabarflash.com] 

ചൊവ്വാഴ്ച  രാവിലെ സമൂസപ്പടിയിലാണ് സംഭവം. ഇതേ സ്കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകനാണ്.

രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments