കാഞ്ഞങ്ങാട്: കോളേജില്‍ ഗാനമേളകൊഴുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. സംഘട്ടനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പടന്നക്കാട് നെഹ്‌റു കോളജില്‍ വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.[www.malabarflash.com]
കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അമര്‍ദൃശ്(19), മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ശിഹാബ്(20), രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഋത്വിക്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മരപ്പലക കൊണ്ട് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അമര്‍ദൃശിനെ മംഗളൂരു ആസ്പത്രിയിലും ശിഹാബിനെയും ഋത്വികിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു.
നെഹ്‌റു കോളേജ് യൂണിയനും എസ്.എഫ്.ഐയും സംയുക്തമായി നടത്തിയ സാംസ്‌കാരിക പരിപാടിയുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

0 Comments