NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പതാക ഉയർന്നു

കാസർകോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തിൽ  ശനിയാഴ്ച കാസർകോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പതാക ഉയർന്നു.[www.malabarflash.com]

തളങ്കര മാലിക് ദീനാർ മഖാം സിയാറത്തിനു ശേഷം നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പതാക ജാഥയായി പ്രവർത്തകർ നഗരിയിലെത്തി.
സിയാറത്തിന് സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. സ്കൗട്ട് ഭവന് മുമ്പിലുള്ള പ്രിൻസ് അവന്യൂവിലെ യൂത്ത് സ്ക്വയറിൽ സ്വാഗത സംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പതാക ഉയർത്തി.
സയ്യിദ് സൈനുൽ ആബിദീൻ മുത്തിക്കോയ തങ്ങൾ കണ്ണവം, സയ്യിദ് യു പി എസ് തങ്ങൾ, സയ്യിദ് ജഅഫർ തങ്ങൾ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങൾ, സയ്യിദ് അാ്മദ് ജലാലുദ്ദീൻ ബുഖാരി, സയ്യിദ് ഹാമിദ് അൻവർ, ഹമീദ് പരപ്പ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി തുടങ്ങിയവർ സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ 7.30ന് നഗരിയിൽ മഹളറത്തുൽ ബദ്രിയ്യ ആത്മീയ സംഗമം നടക്കും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ നേതൃത്വം നൽകും..
9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സുന്നി വിദ്യഭ്യാസ ബോർഡ് ട്രഷറർ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമൻ എം എൽ എ ഉദുമ, എം സി ഖമറുദ്ദീൻ എം എൽ എ മഞ്ചേശ്വരം, മുനീർ ബാഖവി തുരുത്തി മുഖ്യാതിഥികളാകും.
രാവിലെ 11.15ന് പൗരത്വം  ഔദാര്യമല്ല വിഷയത്തിൽ സെമിനാർ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ തുടങ്ങിയവർ സംബന്ധിക്കും.
സംസ്കാരം, സദാചാരം, മതം ആദർശം, വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴിൽ എന്നീ വിഷയങ്ങളിൽ നടക്കുന്ന പഠനങ്ങൾക്ക ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, റഹ്മത്തുല്ലാഹ് സഖാഫി എളമരം, ആർ പി ഹുസൈൻ മാസ്റ്റർ, നേതൃത്വം നൽകും.
വൈകിട്ട് 3ന് പ്രസ്ഥാനിക സെഷനിൽ എസ് വൈ എസിന്റെ വർത്തമാനം സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിക്കും.
3.30ന് ഗുരു സന്നിധിയിൽ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരും താജുൽ ഫുഖഹാഅ് ബേക്കൽ ഇബ്രാഹീം മുസ്ലിയാരും പ്രതിനിധികൾക്ക് ആത്മീയോപദേശം നൽകും.
ജില്ലാ യുവജനറാലി ശനിയാഴ്ച 4.30ന് നഗരിയിൽ നിന്ന് പുറപ്പെടും. പുതിയ ബസ്റ്റാന്റ് ചുറ്റി നഗരിയിൽ സമാപിക്കും. സമാപന സമ്മേളനം കാസർകോട് നുള്ളിപ്പാടിയിൽ തയ്യാറാക്കിയ ഇ കെ ഹസൻ മുസ്ലിയാർ നഗറിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്തിന്റെ പ്രാർഥനയോടെ വൈകിട്ട് 5.30ന് ആരംഭിക്കും. സമസ്ത ഉപാധ്യക്ഷൻ എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദു റഹ്മാൻ സഖാഫി, മുഹമ്മദ് റാശിദ് ബുഖാരി പ്രമേയ പ്രഭാഷണങ്ങൾ നടത്തും.
ടീം ഒലീവ് സമർപ്പണം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫിയും ദാറുൽ ഖൈർ ഭവന പദ്ധതി ഉദ്ഘാടനം മജീദ് കക്കാടും മഇൗശ സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും നിർവ്വഹിക്കും.

Post a Comment

0 Comments