NEWS UPDATE

6/recent/ticker-posts

നിലനില്പിനുള്ള സമരങ്ങൾ കൊന്നു തള്ളിയത് കൊണ്ട് അവസാനിക്കും എന്നത് മൗഢ്യം: എസ് വൈ എസ്

കാസറകോട്: ജനാധിപത്യം നിലനില്കുന്നതിനും മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും രാജ്യത്തിന്റ ഭരണഘടനക് കവലിരിക്കുന്നവരെ കൊല വിളി നടത്തിയും കൊന്നു തള്ളിയും ഒതിക്കി കളയാമെന്നുള്ള ഫാസിസത്തിന്റെ ഉള്ളിലിരിപ്പ് മൗഢ്യമാണെന്ന് എസ് വൈ എസ് കാസറകോട് സോൺ അഭിപ്രായപ്പെട്ടു.[www.malabarflash.com]

അധികാരത്തിന്റ തിണ്ണ ബലത്തിൽ അത്തരം പ്രസ്താവനകൾ നടത്തുന്ന കപിൽ മിശ്രയെ പോലുള്ളവരെ കൽ തുറങ്കലിൽ അടച് രാജ്യത്തിന്റെ നീതി പീഠം പൗരന്മാരുടെ വിശ്വാസം വീണ്ടടുത്ത് ലോകത്തിന് മുമ്പിൽ മാത്രകയാകണമെന്നും അഭിപ്രായപ്പെട്ടു. 

ഡൽഹിയിലെ മനുഷ്യ വേട്ടയിൽ പ്രതിഷേധിച്ചു  കാസറകോട് ടൗണിൽ നടത്തിയ പ്രകടനത്തിന് സയ്യിദ് അബ്ദുൽ കരീം അൽ ഹാദി തങ്ങൾ, അബ്ദുൽ കാദിർ സഖാഫി കാട്ടിപ്പാറ, ഹംസ മിസ്ബാഹി ഓട്ടപദവ്, കരീം ദർബാർ കട്ട, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, നാസിർ ചേരൂർ, എ ആർ മുട്ടത്തൊടി, കാദിർ നെല്ലിക്കുന്ന്, താഹിർ ഹാജി നേത്രത്വം നൽകി

Post a Comment

0 Comments