NEWS UPDATE

6/recent/ticker-posts

തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ തരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി മുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

കാഞ്ഞങ്ങാട്: തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ തരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി മുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.[www.malabarflash.com]

സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ തരാമെന്ന വ്യാജേന അജാനൂ ര്‍ കടപ്പുറം, കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ കയറിയിറങ്ങി തുക 500 മുതല്‍ 2000 രൂപ അഡ്വാന്‍സായി കൈപ്പറ്റി സാധനം എത്തിക്കാത്തെ മുങ്ങിയ വയനാട് പേരിയ മുക്കത്തെ ബെന്നി (38) യെ വെള്ളിയാഴ്ച മൂന്ന് മണിയോടെ ഒടയംചാലിലെ മദ്യഷാപ്പില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി അമ്പലത്തറ പോലിസില്‍ ഏല്‍പ്പിച്ചത്.

അജാനൂര്‍ കടപ്പുറത്തെ ബരിഷ് എന്ന യുവാവിന്റെ വീട്ടിലെത്തിയ ബെന്നി മൊബൈല്‍ ഫോണ്‍ തരാം എന്നു പറഞ്ഞ് 500 രൂപ മുന്‍കൂറായി കൈപറ്റി നാളെ  ഫോണ്‍ എത്തിക്കാം എന്നു പറഞ്ഞ് ബെന്നി ഫോണ്‍ നമ്പറും അപേക്ഷ ഫോം നല്‍കി പോയി. പിറ്റെന്ന് സാധനം കിട്ടാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബെന്നി ഫോണെടുത്തില്ല. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു യുവാവ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. 

ടി.വി.ഫ്രിഡ്ജ്, വാഷിംഗ് മിഷ്യന്‍, മൊബൈല്‍ഫോണ്‍ തുടങ്ങി ഇലക്ട്രോണിക്ക് ആഴ്ചയില്‍100 രൂപവീതം തവണകളായി തന്നാല്‍ മതിയെന്ന് പറഞ്ഞാണ് ബെന്നി അഡ്വാന്‍സ് പണം കൈപറ്റി മുങ്ങിയത്. വ്യാഴാഴ്ച  വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ ഫോട്ടോ വന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത് .

Post a Comment

0 Comments