ഉദുമ: സിപിഐ എം തിരുവക്കോളി ഒന്ന്, രണ്ട് ബ്രാഞ്ചുകൾക്കും എ കെ ജി സ്മാരക വായനശാലയ്ക്കും നിർമിച്ച എ കെ ജി മന്ദിരത്തിന്റെ ഉദ്ഘാടനം 29ന് നടക്കും.[www.malabarflash.com]
വൈകിട്ട് നാലിന് സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ ഫോട്ടോ അനച്ഛാദനം ചെയ്യും. പഴയകാല പാർട്ടി പ്രവർത്തകരെയും വിവിധ മേഖലയിലെ പ്രതിഭകളെയും കെ കുഞ്ഞിരാമൻ എംഎൽഎ ആദരിക്കും.
ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ.വി പി പി മുസ്തഫ പ്രഭാഷണം നടത്തും.
0 Comments